FLASH NEWS

ഉരുൾപൊട്ടലിൽ നടുങ്ങി വയനാട് : പത്തൊൻപത് പേർക്ക് ദാരുണാന്ത്യം

WEB TEAM
July 30,2024 10:08 AM IST

കൽപ്പറ്റ : കനത്ത മഴയെത്തുടർന്നുള്ള ഉരുൾപൊട്ടലിൽ പകച്ച് വയനാട്.

മുണ്ടക്കൈ,ചൂരൽമല എന്നിവിടങ്ങളിലുണ്ടായ  ഉരുൾപൊട്ടലിൽ ഇതുവരെ പത്തൊൻപത് പേരുടെ മരണം സ്ഥിരീകരിച്ചു. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് വിവരം. നിരവധി പേരെ കാണാതായിട്ടുണ്ട്.

നൂറോളം കുടുംബങ്ങൾ ഒറ്റപ്പെട്ടു.

തകർന്നടിഞ്ഞ വീടുകളും ഗതിമാറി ഒഴുകുന്ന പുഴയും വന്‍തോതിൽ കുന്നുകൂടിക്കിടക്കുന്ന മരത്തടികളും ചെളിയും മാലിന്യങ്ങളും ഉൾപ്പെടെ ഉരുൾപൊട്ടലുണ്ടായ പ്രദേശങ്ങളിൽ നിന്ന് പുറത്തുവരുന്ന ദൃശ്യങ്ങൾ പേടിപ്പെടുത്തുന്നതാണ്.

Comments 0

Kindly a‌void objectionable,derogatory, unlawful and lewd comments,while responding to reports.Such comments are punishable under cyber laws.Please keep away from personal attacks.The opinions expressed here are the personal opinions of readers and not that of Mukham News.